KeralaLatest News

തപാൽ ബാലറ്റ് ക്രമക്കേട്, അന്തിമ റിപ്പോർട്ടിന് ക്രൈം ബ്രാഞ്ച് കൂടുതൽ സാവകാശം തേടും

തപാൽ വോട്ടിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണങ്ങളുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് സാവകാശം തേടിയേക്കും. ബുധനാഴ്ചയാണ് റിപ്പോർട്ട് സമർപ്പിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നത്. വോട്ടെണ്ണൽ നടക്കുന്നതിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിർദ്ദേശിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനകൾ പൂർത്തിയായിട്ടില്ല എന്നാണ് സൂചന. എന്നാൽ ഇടക്കാല റിപ്പോർട്ട് നാളെ സമർപ്പിച്ചേക്കും. കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ സമർപ്പിക്കണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ പുതിയ പരാതികളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button