ThiruvananthapuramKeralaNattuvarthaLatest NewsNews

‘മമ്മൂട്ടിയും മിയാ ഖലീഫയും ഷാറൂഖ് ഖാനുമില്ല, അംഗത്വ വിതരണത്തില്‍ ക്രമക്കേടെന്ന വാര്‍ത്ത വ്യാജം’: മുസ്ലീം ലീഗ്

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തില്‍ നടന്ന മുസ്ലീം ലീഗ് അംഗത്വ വിതരണത്തില്‍ പോണ്‍ താരം മിയാ ഖലീഫ മുതല്‍, മെഗാതാരം മമ്മൂട്ടിവരെ ലിസ്റ്റില്‍ കയറിപ്പറ്റിയെന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലീം ലീഗ് നേതൃത്വം.

വ്യാജവാര്‍ത്ത ചമച്ചവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. വ്യാജമായ സ്‌ക്രീന്‍ഷോട്ടുകളാണ് ഇതിന്റെ പേരില്‍ പ്രചരിച്ചതെന്നും പിഎം എ സലാം തന്റെ ഫേസ് ബൂക്ക് പോസ്റ്റില്‍ പറഞ്ഞു.

പിഎംഎ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കെജിഎഫ് ബാബു എന്ന യൂസുഫ് ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ മുസ്‌ലിംലീഗ് അംഗത്വ വിതരണത്തിൽ ക്രമക്കേട് നടന്നതായ വാർത്ത വ്യാജമാണ്. ഈ വാർഡിൽ അംഗത്വമെടുത്തവരിൽ സിനിമാനടന്മാരടക്കം ഉള്‍പെട്ടു എന്ന വാർത്തയാണ് വ്യാജമായി നിർമ്മിച്ച സ്‌ക്രീൻ ഷോട്ട് സഹിതം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളാകാൻ താൽപര്യപ്പെടുന്നവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച ശേഷമാണ് ഓൺലൈനിൽ അപ്്‌ലോഡ് ചെയ്യുന്നത്. ഓരോ വാർഡ് കമ്മിറ്റി കോർഡിനേറ്റർക്കും പ്രത്യേക പാസ്‌വേർഡ് നൽകിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്.

ശ്രീറാം ഫിനാൻസ്: സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു

അംഗങ്ങളുടെ ഫോൺ നമ്പറും ആധാർ നമ്പറുമെല്ലാം അപ്്‌ലോഡ് ചെയ്താൽ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തിൽ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീൻഷോട്ടുമായാണ് വാർത്തകള്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button