തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും ജയം ഉറപ്പെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലം. പരമ്പരാഗത വോട്ടുകൾക്ക് അപ്പുറം വോട്ടുകൾ ലഭിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം സജീവമായി പ്രവർത്തിച്ചു. ജനങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. 20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ആയി. മുന്‍കാലങ്ങളില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കിട്ടാതെ പോയ വോട്ടുകളും ഇക്കുറി ലഭിച്ചു. പരമ്പരാഗതമായി യുഡിഎഫിന് കിട്ടാത്ത ചില വിഭാഗങ്ങളില്‍ നിന്ന് യുഡിഎഫിന് വോട്ടു മറിഞ്ഞു എന്നാണ് വിലയിരുത്തലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ തിരിമറികൾ നടന്ന സംഭവത്തിൽ യുഡിഎഫ് അന്വേഷണം തുടരും. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാനുളള നീക്കത്തെ പാർട്ടി അംഗീകരിക്കില്ല. വോട്ടർ പട്ടികയിൽ നിന്നു വോട്ടർമാരെ വെട്ടിമാറ്റിയ സംഭവം പഠിക്കാൻ മുതിര്‍ന്ന നേതാവ് കെ സി ജോസഫ് കണ്‍വീനറായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments