Latest NewsCricketSports

ഇവരാണ് ഇതുവരെയുള്ള ഐ പി എൽ എമർജിങ് പ്ലേയർ അവാർഡ് സ്വന്തമാക്കിയ താരങ്ങൾ

അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ ഭാവി വാഗ്ധാനങ്ങളാകാൻ സാധ്യതയുള്ള കളിക്കാരെയാണ് ഐ പി എല്ലിൽ എമർജിങ് പ്ലേയർ അവാർഡിനു പരിഗണിക്കുക. ഇത്തവണത്തെ ഐ പി എൽ സീസൺ അവസാനിച്ചപ്പോൾ എമേർജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുഭ്‌മാൻ ഗില്ലിനെയാണ്. ഇന്ത്യയ്ക്കായി അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് ഗിൽ. മുൻ സീസണുകളിൽ ആരൊക്കെയാണ് ഈ അവാർഡിന് അർഹരായിട്ടുള്ളതെന്ന് നോക്കാം.

2018 ഋഷഭ് പന്ത്
2017 ബേസിൽ തമ്പി
2016 മുസ്താഫിസുർ റഹ്‌മാൻ
2015 ശ്രെയസ് അയ്യർ
2014 അക്‌സർ പട്ടേൽ
2013 സഞ്ജു സാംസൺ
2012 മൻദീപ് സിംഗ്
2011 ഇക്‌ബാൽ അബ്‌ദുള്ള
2010 സൗരവ് തിവാരി
2009 രോഹിത് ശർമ്മ
2008 ശ്രീവൽസ് ഗോസാമി

ഒരിക്കൽ മാത്രമാണ് ഇന്ത്യക്ക് പുറത്ത് നിന്നുള്ള ഒരു താരം ഈ അവാർഡ് സ്വന്തമാക്കുന്നത്. അത് 2016 ൽ ബംഗ്ളാദേശിന്റെ മുസ്താഫിസുർ റഹ്‌മാൻ ആയിരുന്നു.
നിർഭാഗ്യവശാൽ ഈ പട്ടികയിൽ നിന്നും രോഹിത് ശർമ്മയ്ക്ക് ശേഷം ഋഷഭ് പന്തിനു മാത്രമാണ് ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button