ബെംഗളൂരു : പോലീസുകാര്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാൽ ഇനി മുതൽ എട്ടിന്റെ പണി. പോലീസ് ഡ്രൈവര്‍മാര്‍ക്ക് പുറമേ എല്ലാ പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഡിജിപി നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ തീരുമാനം അറിയിച്ചത്.
പോലീസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിരന്തര സംഭവമായതിനെത്തുടർന്നാണ് പുതിയ നടപടി സ്വീകരിച്ചത്. വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാര്‍ക്ക് ഉണ്ടാകണമെന്നാണ് ഡിജിപിയുടെ ഉത്തരവ്.
ഓടിക്കുന്ന പോലീസുകാർക്ക് ലൈസന്‍സില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും നിയമസംരക്ഷകര്തന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും ഡി.ജി.പി. വ്യക്തമാക്കിയാതായണ് റിപ്പോര്‍ട്ട്.
Post Your Comments