തിരുവനന്തപുരം : ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രയിൽ ഭാര്യയുടെ യാത്രാച്ചെലവും സർക്കാർ വഹിക്കണമെന്നു ആവശ്യപെട്ടയച്ച കത്ത് പിൻവലിക്കില്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമമെന്നും പി എസ് സി യോഗത്തിൽ ചെയർമാൻ എം കെ സക്കീർ പറഞ്ഞു. യുഡിഎഫ് അംഗങ്ങളും യോഗത്തിൽ ചെയർമാനെ പിന്തുണച്ചു. അതേസമയം കത്ത് തയ്യാറാക്കിയ സെക്രട്ടറിക്ക് ജാഗ്രത കുറവുണ്ടായെന്നു അംഗങ്ങളുടെ വിമർശനം.
പ്രത്യേക ദൂതൻ മുഖേനയായിരുന്നു പിഎസ് സി ചെയർമാൻ സർക്കാറിന് കത്ത് കൈമാറിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഭാര്യമാരുടെ യാത്ര ചെലവ് സർക്കാരാണ് വഹിക്കുന്നത്. എന്നാൽ കേരളത്തിൽ ഇങ്ങനെയൊരു പതിവില്ല. ഇതിനാൽ ഭാര്യയുടെ യാത്ര ചെലവിനുള്ള പണം അനുവദിച്ചുകൊണ്ട് ഉത്തരവ് വേണമെന്നായിരുന്നു കത്തിലെ ആവശ്യം. കത്തിന്മേല്‍ പൊതുഭരണ വകുപ്പ് തീരുമാനമെടുത്തിട്ടില്ല.
Post Your Comments