KeralaLatest News

ഭർതൃവീട്ടിലെ പീഡനം; ബന്ധുക്കൾ വസ്ത്രം വലിച്ച് കീറി; പരാതിപ്പെടാൻ യുവതി സ്റ്റേഷനിൽ എത്തിയത് വിവസ്ത്രയായി

ജയ്പൂർ: ഭർത്താവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി പറയാനെത്തിയത് വിവസ്ത്രയായി. രാജസ്ഥാനിലെ ചുരുവിലാണ് സംഭവം. ഭർത്താവ് വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് യുവതിയെ ഭർതൃവീട്ടുകാർ പീഡനത്തിന് ഇരയാക്കിയിരുന്നത്.

സംഭവ ദിവസം ഭർത്താവില്ലാതിരുന്നപ്പോൾ അമ്മായിയും നാത്തൂനും യുവതിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതോടെ ഇരുവരും യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവ നടന്ന ഉടൻ തന്നെ യുവതി പൊലീസിൽ പരാതിപ്പെടാൻ എത്തുകയായിരുന്നു. അതേസമയം യുവതിയെ സഹായിക്കുന്നതിന് പകരം അവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താനാണ് ആളുകൾ തിടുക്കം കാട്ടിയതെന്ന് പൊലീസ് പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button