Latest NewsKerala

എന്റെ കുഞ്ഞിനെ കൊന്നവന്റെ മകളായി നീനുവിനെ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല; കെവിന്റെ അമ്മയുടെ വികാരനിർഭരമായ വാക്കുകൾ

നീനുവിനോടുള്ള പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിൻ മലയാളികൾക്ക് ഒരു വിങ്ങൽ ആണ്. നീനുവിന്റെ പിതാവും സഹോദരനുമാണ് കെവിന്റെ ജീവനെടുത്തത്. എന്നാല്‍, കെവിന്റെ പിതാവ് ജോസഫിനും മാതാവ് മേരിക്കുമൊപ്പമാണ് നീനു ഇപ്പോൾ താമസിക്കുന്നത്. എന്നാൽ സ്വന്തം മകന്റെ മരണത്തിന് കാരണമായ നീനുവിനെ കെവിന്റെ അമ്മയ്ക്ക് സ്നേഹിക്കാൻ കഴിയുന്നതെങ്ങനെയാണെന്ന് പലരുടെയും സംശയമായിരുന്നു. അതിന് മറുപടി നൽകുകയാണ് മേരി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ വെറുക്കാന്‍ എനിക്ക് എളുപ്പം കഴിയും. പക്ഷേ അവരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ട്. മരണം വരെ അവനെയോര്‍ത്ത് കണ്ണീരൊഴുക്കാനാണ് എന്റെ വിധി. എന്റെ കുഞ്ഞിനെ കൊന്നവന്റെ മകളായി നീനുവിനെ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. പകരത്തിന് പകരം ചെയ്യാന്‍ നമുക്കെന്ത് അവകാശമാണെന്നാണ് മേരി ചോദിക്കുന്നത്. അതേസമയം ഈ അമ്മയുടെ മരുമകളായി സ്വപ്നം കണ്ടിരുന്നതാണ് താനെന്നും എന്നാൽ ഇപ്പോൾ താനവർക്ക് മകൾ ആണെന്നുമാണ് നീനു പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button