
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാതോടെ പൂട്ടിയ ജെറ്റ് എയർവേസിന്റെ ആപ്ലിക്കേഷനുകൾ ഇപ്പോഴും പ്രവർത്തനസജ്ജം. ജെറ്റ് എയർവെയ്സിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ മാസം ആദ്യത്തിലും ദിവസങ്ങൾക്കും മുൻപും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് മേയ് ഒന്നിനാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പറക്കുമെന്ന പ്രതീക്ഷയിലാണ് ആപ് നിർമാതാക്കൾ. നേരത്തെ നൽകിയ കരാർ കാലാവധി തീരുന്നതു വരെ ആപ്പിന്റെ പ്രവർത്തനം ആപ്പ് നിർമിക്കുന്ന സോഫ്റ്റ്വെയര് കമ്പനി തുടരും എന്നാണ് സൂചന.
Post Your Comments