KeralaNews

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വടകരയില്‍ സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട്

 

വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി പി.ജയരാജന്‍ ജയിച്ചാലും തോറ്റാലും മ ണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസ്. തലശ്ശേരി, കൂ ത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിലും ഒഞ്ചിയം മേഖലയിലുമാണ് സംഘര്‍ഷ സാധ്യതയെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസ് ഇത്തരം പ്രദേശങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്താന്‍ തീരുമാനിച്ചു. സംഘര്‍ഷ മേഖലകളില്‍ വോട്ടെണ്ണല്‍ ദിനത്തിലും തുടര്‍ന്നും കനത്ത സുരക്ഷ ഒരുക്കാന്‍ തീരുമാനമാ യിട്ടുണ്ട്. തലശ്ശേരി, പാനൂര്‍ മേഖലകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം ആയുധങ്ങളും ബോംബുകളും പിടികൂടിയിരുന്നു. ഇത് വോട്ടെണ്ണല്‍ ദിവസം അക്രമത്തിന് വേണ്ടി കരുതി യതാണെന്ന് പോലീസ് അനുമാനിക്കുന്നു.

ബി.ജ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും അക്രമത്തിന് കോപ്പു കൂട്ടുന്നതായാണ് പോലീസിന് ലഭിച്ച വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടക്കുമെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. അതിനിടെ പി.ജയരാജന്‍ 1000 വോട്ടിന് കഷ്ടിച്ച് വിജയിക്കുമെന്ന പോലീസ് റിപ്പോര്‍ട്ടും വന്നതോടെ സംഘര്‍ഷ സാധ്യത ഇരട്ടിക്കുകയാണ്.

സി.പി.എം വിമതനായി മത്സര രംഗത്തുണ്ടായിരുന്ന തലശ്ശേരി സ്വദേശി സി.ഒ.ടി നസീറിനും ഭീഷണിയുണ്ടെന്ന് പോലീസ് മനസിലാക്കുന്നു. 3000ത്തിനുള്ളില്‍ വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച നസീറിന് ലഭിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു. അങ്ങിനെ വന്നാല്‍ പി.ജയരാജന്‍ ഇതേ മാര്‍ജിനില്‍ തോല്‍ക്കുകയാണെങ്കിലും നസീറിന് ഭീഷണിയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് പരസ്യ പിന്തുണ നല്‍കിയ ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കും ഒഞ്ചിയം മേഖലകളില്‍ സി.പി.എം ഭീഷണിയുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ ഈ മേഖലയില്‍ വ്യാപക അക്രമം നടക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച ആര്‍.എം.പി നേതാവ് കെ.കെ രമയുടെ പ്രസ്ഥാവനയും സി.പി.എം അണികളില്‍ മുറുമുറുപ്പുണ്ടാക്കിയി രുന്നു. ഫലം പുറത്തു വന്നാല്‍ കണക്ക് തീര്‍ക്കുമെന്ന ധ്വനി പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന് കഴിഞ്ഞു. ഇതോടെ പോലീസും ജാഗ്രതയോടെ കാര്യങ്ങളെ നോക്കി കാണുകയാണ്. കള്ളവോട്ട് പരാതി ഉന്നയിച്ച യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ക്കും ഭീഷണിയുണ്ട്. പോളിംഗ് ഏ ജന്റുമാര്‍ നേരിട്ടല്ല പരാതി നല്‍കിയതെങ്കിലും ഇത്തരം കണക്കെടുപ്പ് നടത്തി ഡി.സി.സിയില്‍ നല്‍കിയ താണ് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചത്.

ആര്‍.എസ്.എസിലെ വലിയൊരു വിഭാഗം കെ.മുരളീധരന് വോട്ട് മറിച്ചെന്ന പ്രചരണം വ്യാപകമായി നടക്കുകയാണ്. ഇങ്ങിനെ വന്നാല്‍ ജയരാജന് പരാജയം സംഭവിക്കുകയാണെങ്കില്‍ അത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തിനും ഇട നല്‍കും. ആര്‍.എസ്.എസ് ശക്തി കേന്ദ്രമായ നിട്ടൂര്‍ ഇടത്തിലത്തിന് സമീപം കഴിഞ്ഞ ദിവസം കാട് വെട്ടിത്തെളിക്കുന്നതിനിടെ കൊയാലാണ്ടി സ്വദേശിക്ക് ബോംബ് പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. അടുത്തിടെ നിര്‍മ്മിച്ച ബോംബാണ് പൊട്ടിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ നേതൃത്വങ്ങള്‍ അക്രമത്തിന് വേണ്ട കരുതലുകള്‍ നടത്തി വരികയാണെന്ന് മനസിലാക്കേിയിരിക്കുന്നു. വോട്ടെണ്ണല്‍ ദിവസം വിജയാഹ്ലാദ പ്രകടനത്തിന് നിയന്ത്രണം കൊണ്ടു വരാനുള്ള ശ്രമത്തിലാണ് പോ ലീസ്. ഏത് മുന്നണി വിജയിച്ചാലും കേരളത്തിലെ പ്രസ്റ്റീജ് മത്സരം നടന്ന വടകരയില്‍ അണികളുടെ ആവേശം അതിര് കടക്കുമെന്നാണ് പോലീസും കണക്ക് കൂട്ടുന്നത്. വോട്ടെണ്ണല്‍ ദിവസം വാഹന പരിശോ ധന കര്‍ശനമാക്കാനും പോലീസ് തീരുമാനമുണ്ട്. കനത്ത പോലീസ് വിന്യാസം സംഘര്‍ഷ മേഖലകളില്‍ ഫലം പുറത്ത് വരുന്നതിന് മുന്നോടിയായി ഉണ്ടാകും. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിന് നേരെയും അക്രമം നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അതീവ ജാഗ്രതയിലാണുള്ളത്….

shortlink

Related Articles

Post Your Comments

Related Articles


Back to top button