CinemaNewsEntertainment

ഡിസൈന്‍ ചെയ്യാന്‍ 1,500 മണിക്കൂര്‍, വില കേട്ടാലോ ഞെട്ടും

 

ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന മെറ്റ് ഗാലയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക ചോപ്ര അണിഞ്ഞിരുന്ന വസ്ത്രവും മേക്കപ്പും ഹെയര്‍ സ്‌റ്റൈലും ഒക്കെ ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ളതായിരുന്നു. പ്രിയങ്കയുടെ ലുക്കിനേയും വസ്ത്രത്തെയും കുറിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ അനവധി ട്രോളുകള്‍ വാരിക്കൂട്ടിയ പ്രിയങ്കയുടെ ആ വസ്ത്രം രൂപപ്പെടുത്താന്‍ വേണ്ടിവന്ന കഠിനാധ്വാനത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നേരത്തെ പുറത്തു വന്നിരുന്നു. 1,500 മണിക്കൂറുകള്‍ എടുത്താണ് ഡിസൈനര്‍ മരിയ ഗ്രാസിയ ചിയുരി പ്രിയങ്കയുടെ വസ്ത്രം തയ്യാറാക്കിയത് എന്നായിരുന്നു ആ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തല്‍.

ഇപ്പോഴിതാ വസ്ത്രത്തെ കുറിച്ചുള്ള മറ്റൊരു കിടിലന്‍ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 45 ലക്ഷം രൂപയാണ് പ്രിയങ്ക ധരിച്ച ഗൗണിന്റെ വില എന്നാണ് പുതിയ വാര്‍ത്ത. 1980 കളിലെ അമേരിക്കന്‍ ടിവി ഷോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മരിയ ഈ വസ്ത്രം ഒരുക്കിയത്.

ലക്ഷങ്ങളുടെ കണക്ക് വസ്ത്രത്തിന്റെ വിലയില്‍ തീരുന്നില്ല. പ്രിയങ്ക ധരിച്ച പിങ്ക് കമ്മലിന്റെ വിലയും ഞെട്ടിക്കുന്നതാണ്. 4.51 ലക്ഷം രൂപ.

വസ്ത്രത്തെയും പ്രിയങ്കയുടെ ലുക്കിനേയും ട്രോളിയവര്‍ ഇപ്പോള്‍ ഗൗണിന്റെ വില പുറത്തുവന്നതോടെ ചര്‍ച്ചകള്‍ ആ വഴിക്കായി.

നെറ്റിലാണ് ഗൗണിലെ തൂവലുകള്‍ ചെയ്തിട്ടുള്ളത്. ചുവപ്പ്, പിങ്ക്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള നെറ്റു കൊണ്ട് പ്രത്യേകം തൂവലുകള്‍ തയ്ച്ചെടുത്താണ് ഗൗണില്‍ പിടിപ്പിച്ചിരിക്കുന്നത്. ഓരോ നെറ്റു തൂവലുകളും കൈ കൊണ്ടു തുന്നിയെടുക്കുകയായിരുന്നു.

ഭര്‍ത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക ഇത്തവണ മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റ് വേദിയില്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക് ജൊനാസും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം ഇരുവരും ഒരുമിച്ച് പല വേദികളിലും എത്തി. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരക്കുകയും ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു പ്രിയങ്ക-നിക് വിവാഹം നടന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button