മാതൃദിനത്തില്‍ അമ്മയെ ഓര്‍ത്തും ആശംസകള്‍ അറിയിച്ചും മകളും ബോളിവുഡ് നടിയുമായ ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ജാന്‍വിയുമുള്ള കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്താണ് നടി മാതൃദിനത്തിന്റെ ആശംസകള്‍ അറിയിച്ചത്.
താരത്തിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ശ്രീദേവി മരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും അമ്മയുടെ ഓര്‍മ്മകളില്‍ പല തവണ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ ജാന്‍വി കുറിച്ചിട്ടുണ്ട്. അമ്മ വിട്ടുപിരിഞ്ഞെന്ന് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഇനിയും തനിക്കായിട്ടില്ലെന്നായിരുന്നു ഓരോ കുറിപ്പിലെയും ഉള്ളടക്കം.
‘അവരെ സ്നേഹിക്കൂ, അവര്‍ പറയുന്നത് കേള്‍ക്കൂ, ഈ ലോകത്തിലെ എല്ലാ സ്‌നേഹവും അവര്‍ക്ക് കൊടുക്കൂ, മാതൃദിന ആശംസകള്‍’, ചിത്രത്തോടൊപ്പം ജാന്‍വി കുറിച്ചു. എന്നായിരുന്നു മാതൃദിനത്തില്‍ ജാന്‍വി കുറിച്ചത്.
https://www.instagram.com/p/BxWMf5-Av-f/?utm_source=ig_embed
Post Your Comments