ദമാം: സൗദി സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഖത്തീഫിനടുത്ത് താറൂത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഖത്തീഫ് പ്രവിശ്യയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ ആദ്യം നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സൗദി സൈന്യംനടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രാവിലെ 10മണിക്കുതന്നെ സൈന്യം ഇവിടേക്കെത്തുകയും പ്രദേശം വളയുകയും ചെയ്തു.
സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഭീകരരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടുവെങ്കിലും ഭീകരര്‍ ഇതിനു വഴങ്ങാതെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു.സൗദിയിലെ പ്രധാന സുരക്ഷാ കേന്ദ്രങ്ങളും മറ്റും ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊ പ്രദേശവാസികള്‍ക്കൊ പരിക്കൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുതുതായി രൂപീകൃതമായ ഭീകരവാദ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് റിപ്പോര്‍ട്ടുണ്ട്.
Post Your Comments