Latest NewsIndia

വ്യാജ വാര്‍ത്താ കേസ് ; റിപ്പബ്ലിക് ടി.വിക്ക് പൂട്ട് വീഴിമോ?

ന്യൂഡല്‍ഹി: വ്യാജവാര്‍ത്താ കേസില്‍ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അസോസിയേഷന്‍ (എന്‍.ബി.എസ്.എ) മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ജന്‍ത കാ റിപ്പോര്‍ട്ടറാണ് വാര്‍ത്ത പുറത്തു വിട്ടത്. ഇക്കാര്യം സംബന്ധിച്ച് റിപ്പബ്ലിക് ടി.വി എംഡി അര്‍ണാബ് ഗോസ്വാമിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചു കൊണ്ട് അര്‍ണബ് നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത ഒരാളെ ഗുണ്ടയെന്നും, ഉപദ്രവകാരിയെന്നും, മറ്റും റിപ്പബ്ലിക്ക് ടിവി വിശേഷിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് റിപ്പബ്ലിക് ടി.വിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍.ബി.എസ്.എയെ സമീപിക്കുകയായിരുന്നു.

ഇവരുടെ പരാതി സ്വീകരിച്ച് എന്‍.ബി.എസ്.എ റിപ്പബ്ലിക് ടി.വിയോട് സെപ്തംബര്‍ 7മുതല്‍ 14 വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമിതിയുടെ നിര്‍ദേശത്തെ മറികടന്ന് റിപ്പബ്ലിക് ടി.വി പുനപരിശോധനാ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പുനപരിശോധനാ ഹര്‍ജി തള്ളിക്കളഞ്ഞ സമിതി ചാനല്‍ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മാപ്പ് പറയണമെന്ന ആവശ്യം ചാനല്‍ നിരസിക്കുകയായിരുന്നു.തങ്ങളുടെ റിപ്പോര്‍ട്ടറെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്നാണ് റിപ്പബ്ലിക്ക് ടി.വി നിരസിച്ചതിന് ശേഷം വിശദീകരണം നല്‍കിയത്. എന്നാല്‍ തനിക്ക് എന്‍.ബി.എസ്.എയില്‍ നിന്നും ഇതെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് അര്‍ണാബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button