KollamLatest NewsKeralaNattuvarthaNews

മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജേ​ന ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജവൈ​ന്‍ നിര്‍മാണ യൂണിറ്റ്​ പൂട്ടിച്ച് എക്‌സൈസ് സംഘം

മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജേ​ന ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍ നി​ര്‍മി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി

കൊല്ലം: വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം മൈ​ലാ​ടും​കു​ന്ന്​ ശ്രീ​ന​ഗ​റി​ല്‍ പ്ര​വ​ര്‍ത്തി​ച്ച വ്യാ​ജ വൈ​ന്‍ നി​ര്‍മാ​ണ യൂ​ണി​റ്റ് പൂ​ട്ടി​ച്ച് എ​ക്‌​സൈ​സ് സം​ഘം. മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജേ​ന ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍ നി​ര്‍മി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

റെയ്ഡിൽ 3200 ലി​റ്റ​ര്‍ ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജ വൈ​ന്‍, മു​ന്തി​രി ജ്യൂ​സ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച യൂ​ണി​റ്റി​ല്‍ നി​ന്ന് ടാ​ങ്കു​ക​ളും യ​ന്ത്ര സാ​മ​ഗ്ര​ഹി​ക​ളും പിടിച്ചെടുത്തിട്ടുണ്ട്. ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ ബി. ​സു​രേ​ഷി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Read Also : വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനം അംഗീകരിക്കില്ല, പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകും, രക്ഷിതാക്കള്‍ക്ക് ആശങ്ക

എ​ക്‌​സൈ​സും ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗ​വും സ്ഥാ​പ​ന​ത്തി​ല്‍ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷാ​ജി, ഇ​ര​വി​പു​രം സ​ര്‍ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ റ​സീ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്​​റ്റ​ന്റ്​ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​രേ​ഷ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ മ​നു‍, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ശ്രീ​കു​മാ​ര്‍, സു​നി​ല്‍, നി​ഥി​ന്‍, ശ്രീ​നാ​ഥ്, അ​ജി​ത്, ര​ജീ​ഷ്, ശ്രീ​വാ​സ​ന്‍, ജൂ​ലി​യ​ന്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഗം​ഗ, ര​മ്യ, ഷീ​ജ, ബി​ന്ദു​ലേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button