കൊല്‍ക്കത്ത: ബിജെപിയ്ക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് മമതാ ബാനര്‍ജി . ബി.ജെ.പി രാജ്യത്ത് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ച നേതാജിയെ ബി.ജെ.പി മറന്നെന്നും, ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നേതാവെന്നും മമത കുറ്റപ്പെടുത്തി.
ആന്ധ്രപ്രദേശ്, കേരളം, ബംഗാള്‍, തമിഴ്നാട്, രാജസ്ഥാന്, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും മമത പറയുന്നു. ‘ബി.ജെ.പിക്ക് സീറ്റുകള്‍ എവിടെ നിന്ന് ലഭിക്കാനാണ്. ഉത്തര്‍പ്രദേശില്‍ അവര്‍ 73ല്‍ നിന്ന് 13ലേക്കോ 19ലേക്കോ കൂപ്പു കുത്തും’- മമത പറയുന്നു.
സംസ്ഥാനത്ത്, ബി.ജെ.പി ഹവാല ഇടപാടുകള്‍ വഴി വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്യുന്നെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനോ വിജിലന്‍സോ അന്വേഷണം നടത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments