തെലങ്കാന : 2019 സീസൺ ഐപിഎല്‍ കലാശക്കൊട്ടിലേക്ക്. ഇനി കിരീടത്തിനായുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ത്ര സ്റ്റേഡിയത്തിൽ നാളെ രാത്രി 7:30നു ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും.
Quite Marvel-lous that this came against DC! #WhistlePodu #Yellove #GrandFinale ?? pic.twitter.com/3C2Iv0vTIs
— Chennai Super Kings (@ChennaiIPL) May 10, 2019
ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ പരാജയപ്പെടുത്തിയ ടീം തന്നെ കലാശപ്പോരിൽ എതിരാളിയായി എത്തുമെന്ന് മുംബൈ കരുതിയിട്ടുണ്ടാകില്ല. മുംബൈ(നേരത്തെ 2013,2015,2017 സീസണിൽ കിരീടം നേടിയിരുന്നു ) വിജയിച്ചാൽ നാലാം കിരീടമാകും ഇത്തവണ സ്വന്തമാക്കുക.
The biggest MATCHDAY of IPL 2019 is 24 hours away ??#OneFamily #CricketMeriJaan #MumbaiIndians #MIvCSK @IPL pic.twitter.com/CRyctWgJPC
— Mumbai Indians (@mipaltan) May 11, 2019
7ആം തീയതി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ നേരിട്ട് ഫൈനലില്‍ എത്തിയത്. ചെന്നൈക്ക് ഒരു ചാൻസ് കൂടി ലഭിച്ച് ക്വാളിഫയർ മത്സരത്തിലെത്തി. ശേഷം എലിമിനേറ്റർ റൗണ്ടിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ 2 വിക്കറ്റിന് പുറത്താക്കി എത്തിയ ഡൽഹി ക്യാപിറ്റൽസിനെ കഴിഞ്ഞ ദിവസം മത്സരത്തിൽ പരാജയപ്പെടുത്തി ചെന്നൈ ഫൈനൽ ഉറപ്പിക്കുകയായിരുന്നു. 6 വിക്കറ്റിനായിരുന്നു സൂപ്പർ കിങ്സിന്റെ സൂപ്പർ ജയം. ഈ സീസണിൽ ജയിച്ചാൽ മുംബൈയെ പോലെ തന്നെ നാലാമതത്തെയും തുടർച്ചയായ രണ്ടാമത്തെയും ഐപിഎൽ കിരീടമാകും ചെന്നൈയെ(നേരത്തെ 2010,2011,2018 സീസണിൽ കിരീടം നേടിയിരുന്നു) തേടിയെത്തുക.
Post Your Comments