![](/wp-content/uploads/2019/05/arrest-800-420-2.jpg)
വയനാട്: വ്യത്യസ്തമായൊരു കള്ളക്കടത്ത്, കർണ്ണാടകയിൽ നിന്നും അനധികൃതമായി സംസ്ഥാനത്തേക്ക് ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വീട്ടി തടികളുമായി രണ്ട് പേരെ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. മടിക്കിയേരി സ്വദേശിയും വാഹന ഡ്രൈവറുമായ സിയാദ് (33), മൈസൂര്‍ സ്വദേശിയായ യഹ് യാ (42) എന്നിവരാണ് പിടിയിലാത്.
പ്രതികൾ ഐഷർ ടെമ്പോയിൽ ഉള്ളി ചാക്കുകൾക്കടിയിലായാണ് വീട്ടിത്തടികൾ വച്ചിരുന്നത്. തൃശൂരിലേക്കാണ് തടികൾ കൊണ്ടു പോകുന്നതെന്നാണ് പിടിയിലായവർ പറഞ്ഞതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പിടികൂടിയ വീട്ടിത്തടികൾ 30 കഷ്ണത്തിനു മുകളിൽ വരും.
ലക്ഷങ്ങളുടെ വീട്ടിത്തടികളും പിടിയിലായവരെയും പിന്നീട് വനം വകുപ്പിന് കൈമാറി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എം.മജു, എക്സൈസ് ഇൻസ്പെക്ടു ജിജി ഐപ്പ്, പി.ഇ.ഒമാരായ പ്രകാശൻ, അബ്ദുൾ അസീസ്, സി.ഇ.ഒ ലത്തീഫ് എന്നിവർ ചേർന്നാണ് വീട്ടിത്തടികളുമായെത്തിയ വാഹനവും പ്രതികളെയും പിടികൂടിയത്.
Post Your Comments