KeralaLatest News

ക്ഷാമബത്ത കുടിശിക പണമായി നല്‍കുമെന്ന വാഗ്ദാനം പാലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മബത്ത കുടിശിക പണമായി നല്‍കുമെന്ന വാഗ്ദാനം പാലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. വരുന്ന 15 മുതല്‍ മൂന്നു ദിവസങ്ങളിലായി ക്ഷാമബത്ത നൽകും. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തോമസ് ഐസക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശിക പണമായിത്തന്നെ അവരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞുവെന്നും 603 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത കുടിശിക പണമായി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുകയാണ്. വരുന്ന 15 മുതൽ മൂന്നു ദിവസങ്ങളിലായി ശമ്പളവിതരണത്തിലെ ക്രമീകരണത്തിന് അനുസരിച്ച് ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പണമായി നൽകും. 1100 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. പെൻഷൻകാരുടെ ക്ഷാമബത്ത കുടിശിക പണമായിത്തന്നെ അവരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞു. 603 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നത്. ആകെ 1700 ലധികം കോടി രൂപയാണ് ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഇപ്പോൾ കുടിശിക ഇനത്തിൽ വിതരണം ചെയ്യുന്നത്. പുതിയ അധ്യായവർഷാരംഭത്തിൽ ഇത് വലിയൊരു കൈത്താങ്ങാകും.

2018 ജനുവരി ഒന്ന് മുതൽ കുടിശികയായിരുന്ന രണ്ട് ശതമാനവും ജൂലൈ ഒന്ന് മുതൽ കുടിശികയായിരുന്ന മൂന്ന് ശതമാനവും ക്ഷാമബത്തയാണ് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഭവസമാഹരണത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾമൂലമാണ് 15 ദിവസത്തേയ്ക്ക് ഇത് മാറ്റിവയ്ക്കേണ്ടി വന്നത്. എന്നാൽ കുടിശിക പണമായി നൽകുമെന്ന ബജറ്റ് വാഗ്ദാനത്തിൽ നിന്നും സർക്കാർ ഒരിക്കൽപ്പോലും പിന്നോട്ടു പോയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button