പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് സ്വന്തം നഗ്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് തെലുങ്കിലെ പ്രശസ്തയായ നടിയായ ആദാ ശര്‍മ്മ. ആദയുടെ പുതിയ ചിത്രമാണ് ‘മാന്‍ ടു മാന്‍’. ഈ ചിത്രത്തിനെ കുറിച്ച് അറിയിക്കാന്‍ തന്റെ നഗ്‌ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറിയ ആളിന്റെ കഥാപാത്രമാണ് ആദാ അവതരിപ്പിക്കുന്നത്.
”ഞാനാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ പുരുഷന്‍? മാന്‍ ടു മാന്‍ ആണ് എന്റെ അടുത്ത ഹിന്ദി ചിത്രം. ഒരു അഭിനേത്രിയായി തുടങ്ങുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഞാനൊരു പുരുഷനായി അഭിനയിക്കുമെന്ന്. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയ കഥയുമായി ഞാന്‍ വരികയാണ്. ബാക്കി നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു,” – ആദാ കുറിക്കുന്നു. നീളന്‍ മുടിയിഴകള്‍ അഴിച്ചിട്ടു സ്നീക്കേഴ്സ് ധരിച്ചു നിലത്തിരിക്കുന്ന പോസ്സിലാണ് ആദാ.
Post Your Comments