Latest NewsKeralaNewsCrime

നടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഒരാൾ കൂടി അറസ്റ്റിൽ

കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി സിനിമ -സീരീയല്‍ നടിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 22 കാരനായ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജിനെയാണു പ്രത്യേക സംഘം ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

read also: മോദി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന തിരുത്തും, രാജ്യം ഇല്ലാതാകും : ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി

എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി െപാലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിന് എതിരെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്. .ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button