Latest NewsIndiaNewsCrime

നഗ്‌ന ചിത്രം കാട്ടി 100ലധികം യുവതികളെ ബ്ലാക്ക് മെയില്‍ ചെയ്തു ; അവസാനം 26-കാരന്‍ കുടുങ്ങിയത് ഇങ്ങനെ

ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്

ന്യൂഡല്‍ഹി : നഗ്‌ന ചിത്രം കാട്ടി 100ലധികം യുവതികളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച 26-കാരന്‍ പിടിയിലായി. തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ഡല്‍ഹി സ്വദേശി സുമിത് ജാ എന്ന യുവാവാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചാണ് ഇയാള്‍ യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കു ചെയ്യുകയും, പണം തന്നില്ലെങ്കില്‍ നഗ്ന ചിത്രം പോസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയോട് മാത്രമല്ല യുവതിയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. മുന്‍പും ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് ഇയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button