KeralaLatest News

ശാന്തിവനം വൈദ്യുത ലൈന്‍: സര്‍ക്കാരിനെ പരിഹസിച്ച് സേതു

20 വര്‍ഷമായി പണി നടക്കുന്നുണ്ടെന്ന മന്ത്രിയുടെ വാക്ക് മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും സേതു

തിരുവനന്തപുരം: ശാന്തിവനം സംരക്ഷണ സമിതിയെ പിന്തുണച്ച് എഴുത്തുകാരന്‍ സേതു. ലോക പരിസ്ഥിനം അടുത്തതോടെ റോഡിലാകെ മരം നടാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മത്സരിക്കുമെന്നും ശാന്തിവനത്തിലെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഷോ നടത്തുന്നതെന്ന് സേതു ചോദിച്ചു.

കൊച്ചി നഗരത്തിന് ഒത്ത നടുക്കാണ് പരിസ്ഥിതി പ്രാധാന്യമുള്ള ശാന്തിവനം. ദേശീയ പാതയുടെ ഓരത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി പരിസ്ഥിതി പ്രാധാന്യം മുന്‍ നിര്‍ത്തി സംരക്ഷിക്കാന്‍ പാവപ്പെട്ട ഒരമ്മയും മകളും പരിശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേ എന്നും സേതു ചോദിച്ചു.

കോടതി വിധിയിലെ പഴുത് ഉപയോഗിച്ചാണ് വൈദ്യുതി ടവര്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ കെഎസ്ഇബി തീരുമാനിച്ചതെന്നാണ് മനസ്സിലാക്കന്‍ കഴിഞ്ഞത്. എന്നാല്‍ 20 വര്‍ഷമായി പണി നടക്കുന്നുണ്ടെന്ന മന്ത്രിയുടെ വാക്ക് മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button