ന്യൂഡല്‍ഹി•സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാം പിത്രോദ പരിധി ലംഘിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സിഖ് കൂട്ടക്കൊല പരാമര്‍ശം കോണ്‍ഗ്രസ് നിലപാടല്ല. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയ ദുരന്തമാണ്. പിത്രോദയോട് ഇക്കാര്യം നേരിട്ട് പറയുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, പരാമര്‍ശത്തില്‍ സാം പിത്രോദ ഖേദം പ്രകടിപ്പിച്ചു. ന്റെ വാക്കുകൾ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിഷയങ്ങൾ വേറെ ചർച്ച ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ബിജെപി സർക്കാർ ചെയ്ത കാര്യങ്ങൾ ചർച്ചയാകേണ്ടതാണ്. അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു സാം പിത്രോദ പറഞ്ഞു.
നേരത്തെ പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസും തള്ളിയിരുന്നു. .വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോണ്‍ഗ്രസ് വിഷയത്തിൽ പ്രതികരിച്ചത്.
പിത്രോദയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പറഞ്ഞ ഈ വാക്കുകൾ പാർട്ടിയുടെ ധാർഷ്ട്യമാണു കാണിക്കുന്നതെന്നു മോദി പറഞ്ഞു. ധനമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും പിത്രോദയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments