പോലീസിലെ പോസ്റ്റല്‍ വോട്ട്: ചെന്നിത്തല ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടു നടന്നുവെന്ന സ്ഥിരീകരണത്തോടെ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടിതിയെ സമീപിക്കുന്നു. കേസില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹര്‍ജി നല്‍കും. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്നും, വീണ്ടും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കും. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും, കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ അന്വേഷണം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share
Leave a Comment