
പൂരങ്ങളുടെ പൂരത്തിന്റെ കഥ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. തൃശൂരിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തൃശൂര്‍ പൂരത്തെ കുറിച്ചുള്ള പുസ്തകം ‘പൂരത്തിന്റെ കഥ’ പുറത്തിറക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രവും കൗതുകങ്ങളും സവിശേഷതകളുമാണ് പൂരത്തിന്റെ കഥയില്‍ ഇതള്‍ വിരിയുന്നത്. മനോഹരമായ ചിത്രങ്ങളോടു കൂടി അണിയിച്ചൊരുക്കുന്ന ഈ പുസ്തകത്തിന്റെ രചന മുകേഷ് ലാല്‍, ഫിന്നി ലൂവീസ്, ജിയോ സണ്ണി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ മേയര്‍ അജിതാ വിജയന് കൈമാറി പൂരത്തിന്റെ കഥ പ്രകാശനം ചെയ്തു.

മുതിര്‍ന്ന പത്രപ്രവര്ത്തകന് സി.എ.കൃഷ്ണനാണ് ഗസ്റ്റ് എഡിറ്റര്‍. ശിവാനന്ദന്് തൃശൂര്‍, ഗസൂണ്‍ജി, മൊണാലിസ ജനാര്ദ്ദനന്, പി.എസ്.ഗോപി, രഞ്ജിത് രാജന്, തോമസ് മൗസ് ആന്റ് മൈന്റ്സ് എന്നിവരും പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments