UAELatest NewsNewsInternationalGulf

യുഎഇ വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വാഗ്ദാനം ചെയ്ത് ദുബായ് കിയോസ്‌ക്

ദുബായ്: യുഎഇ വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വാഗ്ദാനം ചെയ്ത് ദുബായ് കിയോസ്‌ക്. ഷെയ്ഖ് സയീദ് റോഡിലുള്ള ഒയാസിസ് മാളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യമായി പുസ്തകങ്ങൾ ലഭിക്കും. ഇതിനായി വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ ഐഡി കാർഡുകൾ കൈവശം വെയ്‌ക്കേണ്ടതാണ്.

Read Also: ബിനോയിയുടെ വീട്ടിലെ പുതിയ അടുപ്പ് പണിതത് സിന്ധുവിനെ കാണാതായ ദിവസം, 13 കാരന്റെ സംശയം ശരിയായി

മാതാപിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായാണ് ബുക്ക്ഹീറോയുടെ സ്ഥാപകനായ മോൺസെറാറ്റ് മാർട്ടിനും മാൾ അധികാരികളും ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഏത് വിദ്യാർത്ഥികൾക്കും ഇവിടെ നിന്നും നാലു ബുക്കുകൾ വീട്ടിലേക്ക് കൊണ്ടു പോകാം. ഉപയോഗിച്ച ടെക്‌സ്റ്റ് ബുക്കുകൾ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതല്ലെങ്കിൽ ജനങ്ങൾ വിദ്യാഭ്യാസ ചെലവ് ജനങ്ങൾക്ക് താങ്ങാനാകുന്ന രീതിയിലായിരിക്കണമെന്നും മാർട്ടിൻ വ്യക്തമാക്കി.

സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് ആളുകൾ തകർന്ന സ്വപ്നവുമായി ഉകഴിയരുതെന്നും ഇത് ആളുകൾക്ക് ചെറിയ സഹായം നൽകുന്നതിനുള്ള സംരംഭമാണെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു.

Read Also: പാകിസ്താൻ ഹെൽത്ത് കെയർ ചാരിറ്റി: ഫണ്ട് സ്വരൂപിച്ച് ദുബായിയിലെ വിദ്യാർത്ഥികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button