പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് ഓര്‍ത്തഡോക്സ് സഭ പരസ്യ പിന്തുണ നല്‍കിയ സംഭവത്തില്‍ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. വീണ ജോര്‍ജിന് സഭ പരസ്യ പിന്തുണ നല്‍കിയ സംഭവത്തില്‍ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പത്തനംതിട്ട ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്
മതത്തിന്റെ പേരില്‍ വോട്ട് നല്‍കണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.
ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനും രാജാജി മാത്യു തോമസിനും ഓര്‍ത്തഡോക്സ് സഭ പരസ്യ പിന്‍തുണ പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments