വിശാഖപട്ടണം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അനായാസ ജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിലേക്ക്. വിശാഖപട്ടണം സ്റ്റേഡിയത്തിൽ 07:30നു നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഡല്‍ഹിയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയ 147 റണ്‍സ് മറുപടി ബാറ്റിങ്ങിൽ സൂപ്പർ കിങ്‌സ് അനായാസം മറികടന്നു. 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് സ്വന്തമാക്കി.
With great experience comes great performances! All departments stood and delivered on the big night! #WhistlePodu #Yellove #CSKvDC ?? pic.twitter.com/FuvuWblV5V
— Chennai Super Kings (@ChennaiIPL) May 10, 2019
ഷെയ്ന്‍ വാട്‌സണ്‍ (32 പന്തില്‍ 50), ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 50) എന്നിവരാണ് ജയം അനായാസമാക്കിയത്. സുരേഷ് റെയ്‌ന (11), എം.എസ് ധോണി (9) എന്നിവര്‍ പുറത്തായി. ഡ്വെയ്ന്‍ ബ്രാവോ (0), അമ്പാട്ടി റായുഡു (20) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
And what a match to secure the 100th #yellove victory! Made possible only with the milLIONs of whistles over the years! #WhistlePodu ?? pic.twitter.com/kCXK0z5Me1
— Chennai Super Kings (@ChennaiIPL) May 10, 2019
ഋഷഭ് പന്താണ്(25 പന്തില്‍ 38 റണ്‍സ്) ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍ (18), കോളിന്‍ മണ്‍റോ (27), ശ്രേയാസ് അയ്യര്‍ (13), അക്ഷര്‍ പട്ടേല്‍ (3), റുതര്‍ഫോര്‍ഡ് (10), കീമോ പോള്‍ (3), ട്രന്റ് ബൗള്‍ട്ട് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അമിത് മിശ്ര(6), ഇഷാന്ത് ശർമ(10) എന്നിവർ പുറത്താവാതെ നിന്നു.
Our #VIVOIPL 2019 journey comes to an end in Vizag. #CSKvDC #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/7UoZO7nF0I
— Delhi Capitals (@DelhiCapitals) May 10, 2019
ചെന്നൈക്കായി രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ടും, ഇമ്രാൻ താഹിർ ഒരു വിക്കറ്റും എറിഞ്ഞിട്ടു. ഞായറാഴ്ച ഹൈദരാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് ഫൈനല്‍ പോരാട്ടം നടക്കുക.
https://twitter.com/IPL/status/1126910335800172544
.@faf1307 is adjudged Man of the Match for showing great positive intent and class in his half century chase ?#CSKvDC pic.twitter.com/4vKM7lHMtY
— IndianPremierLeague (@IPL) May 10, 2019
The two teams that have won 100 #VIVOIPL games will battle it out for their 4th IPL ? on Sunday!
Well done, @ChennaiIPL ?#CSKvDC pic.twitter.com/TFSQeojkuI
— IndianPremierLeague (@IPL) May 10, 2019
Post Your Comments