ന്യൂദൽഹി; ദൽഹിയില്‍ ഇത്തവണയും ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാവും. കണക്കുകളില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നിലവില്‍ ഒരു സീറ്റ് പോലും പ്രതിപക്ഷത്തിന് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.മോദി തരംഗം തലസ്ഥാന നഗരിയില്‍ ശക്തമായിട്ടുണ്ടെന്നാണ് പ്രവചനം.കോണ്‍ഗ്രസിന് മേധാവിത്വമുണ്ടായിരുന്നെങ്കിലും ബിജെപി ഓരോ ഘട്ടത്തിലായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുകയായിരുന്നു. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് വിമതരുടെ ഭീഷണി ചിലപ്പോള്‍ വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
ഇതുവരെ വന്ന എല്ലാ സര്‍വേയും പ്രവചിക്കുന്നത് ബിജെപി എല്ലാ സീറ്റുകളും തൂത്തുവാരുമെന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിരോധാത്മകായ പോരാട്ടം ഉണ്ടാവുന്നില്ലെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും പറയുന്നത്.2014ല്‍ ബിജെപി വലിയ മാര്‍ജിനില്‍ എല്ലാ സീറ്റും നേടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 67 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. ഇവിടെ കോൺഗ്രസിന്റെ വോട്ടുകൾ മുഴുവൻ ആംആദ്മി പാർട്ടിക്കായിരുന്നു പോയത്.
21.4 ശതമാനമായി എഎപിയുടെ വോട്ട് മാറുകയും ചെയ്തു.2017 മുതല്‍ എഎപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തുന്നില്ല. അതുകൊണ്ടാണ് അവരുടെ വോട്ടുശതമാനത്തില്‍ ഇടിവ് വന്നത്. പ്രധാനമായും സംഘടനാ ദൗര്‍ബല്യമാണ് ഇതിന് കാരണം. 2017ല്‍ പഞ്ചാബ് തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനം വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയിരുന്നു.
ബിജെപിയുടേത് 14 ശതമാനത്തിലേക്കും വീഴുകയും ചെയ്തു. പിന്നീട് നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപിയുടേത് കുറയുകയും ചെയ്തു.ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് അനുകൂല സാഹചര്യമാണുള്ളത്. ബിജെപിക്ക് ഏറ്റവും ഗുണം ചെയ്യുന്നതും ഈ പ്രതിച്ഛായയാണ്. ദില്ലിയിലെ മുന്നോക്ക വോട്ടര്‍മാരെയും പിന്നോക്ക വോട്ടര്‍മാരെയും ഒരുപോലെ സ്വാധീനിക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ അത്തരമൊരു നേതാവില്ലാത്തതും വലിയ തിരിച്ചടിയാണ്. ദില്ലിയില്‍ ഇത്തവണയും മോദി തരംഗം ആഞ്ഞടിക്കുമെന്നാണ് വ്യക്തമാകുന്നത്.
Post Your Comments