കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു ഹാജരാകും. കേസില്‍ സമര്‍പ്പിച്ച കുറ്റപ്പത്രം കോടതി നേരത്തേ ഫയലില്‍ സ്വീകരിച്ചിരുന്നു.
തുടര്‍ നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും. ശേഷം കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനു ശേഷമാകും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും മറ്റും പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കുക.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ കേസില്‍ 83 സാക്ഷികളുണ്ട്.
Post Your Comments