Latest NewsUAEGulf

പ്രസവിച്ച ഉടന്‍തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അബുദാബിയില്‍ പ്രവാസി യുവതി വിചാരണ നേരിടുന്നു

അബുദാബി : പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവതി വിചാരണ നേരിടുന്നു. അബുദാബിയിലാണ് സംഭവം. എതോപ്യന്‍ യുവതിയാണ് അബുദാബി ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് അറിയാത്തതിനാലാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കോടതിയില്‍ അവര്‍ പറഞ്ഞത്.

എതോപ്യക്കാരിയായ യുവതി അബുദാബിയിലെ സ്വദേശി കുടുംബത്തില്‍ ഗാര്‍ഹിക ജോലിനോക്കുകയായിരുന്നു. ഇതിനിടെ യുവതിയ്ക്ക് അവിഹിത ബന്ധങ്ങളും ഉണ്ടായിരുന്നു. ഇവരില്‍ ആരോ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ചതായിരുന്നു യുവതി. യുവതി ഗര്‍ഭിണിയാണെന്ന് സ്വദേശി കുടുംബത്തില്‍ നിന്നും ഇവര്‍ ഒളിച്ചുവെയ്ക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടു. പ്രസവം അടുത്തതോടെ യുവതിയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് അവര്‍ അടുത്തുള്ള ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി . പ്രസവിച്ച ഉടന്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് തല അറുക്കുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

അതേസമയം അവര്‍ മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയാണെന്നും അവര്‍ എന്താണ് ചെയ്തതെന്ന് അവര്‍ക്ക് അറിയില്ലെന്നും വാദിഭാഗം വക്കീല്‍ പറഞ്ഞു. മെയ് 29ന് ഇവരുടെ കേസ് കോടതി വീണ്ടും പരിഗണിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button