![](/wp-content/uploads/2019/05/conference-lankan-colombo-minister-wickremesinghe-looks-during_604537aa-22a3-11e8-81db-e6399ce35310.jpg)
കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിന് ഉത്തരവാദികളായ എല്ലാരെയും അറസ്റ്റ് ചെയ്യുകയും കൊല്ലുകയും ചെയ്‌തെങ്കിലും ശ്രീലങ്ക ഇപ്പോഴും ഐ എസില്‍ നിന്നുള്ള ഭീഷണി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി റനില്‍ ബിക്രം സിംഗേ. നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈസ്റ്റര്‍ ഞായറാഴ്ച 9 ചാവേറുകള്‍ മൂന്ന് ക്രിസ്റ്റിയന്‍ പള്ളികളിലും മൂന്ന് ഹോട്ടലുകളിലും നടത്തിയ സ്‌ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തി. ചാവേറുകള്‍ക്ക് നേരിട്ടും അല്ലാതെയും ഐ എസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത്തരം തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ ആവശ്യമാണെന്നും ബിക്രം സിംഗേ പറഞ്ഞു. ” ഈ അപകടം അവസാനിച്ചിട്ടില്ല. നമ്മള്‍ ഇപ്പോള്‍ ആഗോള തീവ്രവാദത്തിന്റെ ഇരകളാണ്. ശ്രീലങ്കന്‍ ജനത അന്താരാഷട്ര സമൂഹവുമായി ചേര്‍ന്ന് ആഗോള തീവ്രവാദത്തിനെതിരെ പോരാടണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിലര്‍ കരുതുന്നു അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി കാര്യങ്ങള്‍ അവര്‍ നിയന്ത്രിക്കുമെന്ന്, പക്ഷേ അതൊരിക്കലും സംഭവിക്കില്ല. ശ്രീലങ്കന്‍ പൊലീസും സൈന്യവും രാജ്യം ഇപ്പോള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Post Your Comments