CricketLatest NewsSports

തകർപ്പൻ ജയവുമായി ഡൽഹി ക്വാളിഫയറിൽ : ഹൈദരാബാദ് പുറത്ത്

വിശാഖപട്ടണം : തകർപ്പൻ ജയവുമായി ഡൽഹി ക്യാപിറ്റൽസ് ക്വാളിഫയറിൽ. സൺറൈസേഴ്‌സ് ഹൈദരാബാദ് പുറത്തായി. വൈകിട്ട് 7:30നു വിശാഖപട്ടണം സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ അവസാനം ഒരു പന്ത് ബാക്കി നിൽക്കെയാണ് ഡൽഹിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 161 റൺസ് മറുപടി ബാറ്റിങ്ങിൽ ഡൽഹി അനായാസം മറികടന്നു.

19.5 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് സ്വന്തമാക്കി. ഋഷഭ് പന്താണ് ജയം അനായാസമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്റർ പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവരാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനെ നേരിടുക. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് — 162/8(20 ഓവർ ), ഡല്‍ഹി ക്യാപിറ്റല്‍സ് 165/8 (19.5 ഓവർ).

DC VS SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

DC VS SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

DC VS SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
DC VS SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button