കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യക്കാരിയായ നഴ്സിന് നേരെ അതിക്രമം. കുവൈറ്റിലെ സബാ ആശുപത്രിയിലായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സാണ് ബിദൂനി യുവാവ് ആക്രമിച്ചത്. ആക്രമണത്തിൽ യുവതിക്ക് കണ്ണിനു താഴെ പരിക്കേൽക്കുകയും നാല് തുന്നലിടേണ്ടിവരികയും ചെയ്തു.
ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ്, യുവാവിനെ അറസ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞാഴ്ചയും ഇന്ത്യക്കാരിയായ മറ്റൊരു സ്റ്റാഫ് നഴ്സിന് മെറ്റേര്‍ണ്ണിറ്റി ആശുപത്രിയില്‍ വെച്ച് ഒരു ജോര്‍ദാനിയന്‍ പൗരന്റെ മര്‍ദ്ദനമേറ്റിരുന്നു.
Post Your Comments