കോഴിക്കോട്: മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടയൂര്‍ സ്വദേശികളായ മുബഷിര്‍, സഫ്വാന് എന്നിവരെയാണു വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. അത്തിപ്പറ്റ ജി.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്സിനെട്ടടുക്കുന്നതിനിടയിലാണ് എടയൂര്‍ പി എച്ച് സിയിലെ നഴ്സ് ശ്യാമള ഭായിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്.
പരിക്കേറ്റ നഴ്സ് ശ്യാമള ഭായിയെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന അരോഗ്യ വകുപ്പുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ശ്യാമള ഭായിയുടെ കൈപിടിച്ച് തിരിക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തെന്നുമാണ് പരാതി.വാട്സാപ്പ് സന്ദേശത്തിലൂടെ റുബെല്ല പ്രതിരോധ കുത്തിവെയ്പ്പിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്.
കുത്തിവയ്പ്പെടുക്കുന്നത് മൂലം കുട്ടികള്‍ക്ക് രോഗമുണ്ടാകുമെന്ന പ്രചരണമാണ് ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നത്.മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് എടയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അലി അഹമ്മദ് പറഞ്ഞു. മീസല്‍സ് റുബെല്ല വാക്സിന് കാന്പയിന് അവസാനദിവസങ്ങളിലേക്കടുക്കുന്പോഴാണ് സംഘര്‍ഷമുണ്ടായത്.
Post Your Comments