മനാമ: ബഹ്റൈനില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒറ്റക്ക് നടന്നു വരുമ്പോള്‍ പിന്നാലെ എത്തിയ അക്രമി തളളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ചെവ്വാഴ്ച രാത്രിയാണ് സംഭവം
രാത്രി ജോലി കഴിഞ്ഞ് വരുമ്പോള്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് പിന്നാലെ എത്തിയ അക്രമി തള്ളി വീഴ്ത്തുകയും മര്‍ദിക്കുകയുമായിരുന്നു. വീടിന് 20 മീറ്റര്‍ അകലെ വച്ചാണ് യുവതി അക്രമത്തിന് ഇരയായത്. സിസിടിവി ദ്യശ്യങ്ങല്‍ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
https://www.youtube.com/watch?v=yI7t8RbnzvI&feature=emb_title
Post Your Comments