KeralaLatest NewsNews

നഴ്‌സിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം : എം ആർ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറം എടയൂരില്‍ നഴ്‌സിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകീട്ടാണ് വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ ഒരു സംഘം നഴ്‌സിനെയും കൂടെയുള്ളവരെയും ആക്രമിച്ചത്. എടയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്യാമളാ ഭായിയാണ് ആക്രമണം നേരിട്ടത്.

ഇവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനു ശേഷം കുത്തിവയ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button