AlappuzhaKeralaNattuvarthaLatest NewsNews

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനെതിരെ ആക്രമണം, സ്‌കൂട്ടറില്‍ മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു: യുവതിക്ക് സാരമായ പരിക്ക്

ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനുനേരെ ആക്രമണം. വാഹനം ഇടിച്ച് റോഡിൽ വീണ നഴ്സിന്‍റെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നഴ്‌സായ കേളമംഗലം സ്വദേശി ശാന്തിയെയാണ് സ്‌കൂട്ടറിലെത്തിയ ആള്‍ ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ശാന്തിയുടെ സ്‌കൂട്ടറില്‍ അക്രമി മൂന്നുവട്ടം വാഹനം ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ റോഡില്‍ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാല്‍മുട്ടിൽ സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

റോഡിൽ തെറിച്ചുവീണ ശാന്തിയെ പിന്നാലെ എത്തിയവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ കാറിൽ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് ശാന്തി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കെ റെയില്‍: ഒരുപഠനവും ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പിന്നാലെ വന്ന സ്കൂട്ടർ തന്‍റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നും മദ്യപിച്ച്‌ ബാലന്‍സ് നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ വണ്ടിയില്‍ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയതെന്നും ശാന്തി പറഞ്ഞു. എന്നാൽ രണ്ടാമതും ഇടിച്ചപ്പോൾ സ്കൂട്ടർ മറിയാൻ തുടങ്ങിയതായും അപ്പോൾ മൂന്നാമതും ഇടിക്കുകയായിരുന്നുവെന്നും ഇതോടെ താൻ റോഡിലേക്ക് തെറിച്ചുവീണതായും ശാന്തി വ്യക്തമാക്കി.

അതേസമയം പിന്നാലെ ഒരു കാർ വരുന്നത് കണ്ട അക്രമി അതിവേഗം അവിടെനിന്ന് വാഹനം ഓടിച്ചുപോകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദേശത്തെ കടകളിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button