ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ആരംഭിച്ചു. ബിജെപിയാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ സുദമ ഖാദെയ്ക്ക് പരാതി നല്‍കിയത്. കളക്ടറുടെ ഉത്തരവില്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി.
യാഗം നടത്തുന്നതിന് കമ്പ്യൂട്ടര്‍ ബാബക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നും എപ്പോള്‍ ലഭിച്ചെന്നും, ദിഗ് വിജയ്സിങിന്റെ ക്ഷണപ്രകാരമാണോ കമ്പ്യൂട്ടര്‍ ബാബയും മറ്റു ആചാര്യന്‍മാരും യാഗത്തിനെത്തിയത്, ആരാണ് ഇതിന് പണം മുടക്കുന്നതെന്നത് എന്നീ മൂന്നു കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.
നേരത്തെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കമ്പ്യൂട്ടര്‍ ബാബ. എന്നാല്‍ കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിലേയ്ക്ക് ചേക്കാറുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ദിഗ് വിജയ് സിംഗിന്റെ വിജയത്തിനായി ഭോപ്പാലില്‍ യാഗം തുടങ്ങിയത്. ഏഴായിരത്തോളം സന്ന്യാസിമാരാണ് പൂജയില്‍ പങ്കെടുക്കുന്നത്.
Post Your Comments