Latest NewsFootball

ചാമ്പ്യന്‍സ് ലീഗ് ; ലിവര്‍പൂള്‍ ഫൈനലില്‍

ലണ്ടന്‍: ആന്‍ഫീഡില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സെമിയില്‍ സ്പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ലിവര്‍പൂളിന്റെ സ്വപ്നതുല്യ വിജയം.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലിവര്‍പൂള്‍ 1-0 ന് തന്നെ മുന്നിട്ട് നിന്നു. രണ്ടാം പകുതി ആരംഭിച്ച് 9 മിനുറ്റുകള്‍ ആയപ്പോളേക്കും പകരക്കാരനായിറങ്ങിയ വിനാള്‍ഡത്തിന്റെ ഗോള്‍ ലിവര്‍പൂളിന്റെ ഗോള്‍ ലീഡുയര്‍ത്തി.

രണ്ട് മിനുറ്റുകള്‍ക്ക് ശേഷം വിനാള്‍ഡം തന്നെ നേടിയ ഗോളില്‍ ലിവര്‍പൂള്‍ 3-0 ന് മുന്നിലെത്തി.എഴുപത്തിയൊന്‍പതാം മിനുറ്റില്‍ ചരിത്ര വിജയത്തിലേക്ക് ലിവര്‍പൂളിനെ നയിച്ച ഗോള്‍ പിറന്നു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്തില്‍ ഒറിജി തൊടുത്ത ഷോട്ട് ലിവര്‍പൂളിനെ മത്സരത്തില്‍ 4-0 ന് മുന്നിലെത്തിച്ചു.

മത്സരം തുടങ്ങിയത് മുതല്‍ ഒരുനിമിഷം പോലും നിലയ്ക്കാത്ത ആരവമുയര്‍ത്തി ടീമിനെ പിന്തുണച്ച ആരാധകര്‍ക്ക് അവര്‍ ആഗ്രഹിച്ച സമ്മാനം ക്ലോപ്പും സംഘം ചേര്‍ന്ന് നല്‍കി. ലിവര്‍പൂളിന്റെ ഒന്‍പതാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button