
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ ആരാധനാലയത്തിനു സമീപത്ത് സ്ഫോടനം. സൂഫി പള്ളിക്കു സമീപമുണ്ടായ ബോംബ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധനാലയത്തിനു സമീപമാണ് ആക്രമണമുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ബോംബാക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സൂഫി സ്മാരകത്തിനു നേര്രെ ആക്രമണം നടന്നിരുന്നു. അന്നത്തെ ചാവേര്‍ ആക്രമണത്തില്‍ 72ല്‍ അധികംപേരാണ് കൊല്ലപ്പെട്ടത്.
Post Your Comments