ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി. മാലപ്പടക്കം ഉപോയഗിക്കുന്നതിന് അനുനുമി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എക്‌സ്‌പ്ലോസീവ് വിഭാഗത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസ് ബോബ്‌ഡേ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തില്‍ പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും ഉപയോഗവും നിയന്ത്രിച്ച് 2018 ഒക്ടോബറില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കുറഞ്ഞ മലിനീകരണമുണ്ടാക്കുന്നതും പരിസ്ഥിതിക്കു ദോഷമാകാത്തതുമായ പടക്കങ്ങള്‍ മാത്രമേ നിര്‍മിക്കാനും വില്‍ക്കാനും പൊട്ടിക്കാനും അനുവദിക്കുവെന്നും കോടതിയുടെ ഉത്തരവ്.ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ വ്യക്തത തേടി ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments