ചെറിയ ഡീസല്‍ കാറുകളുടെ ഉത്പാദനവും വിതരണവും അവസാനിപ്പിക്കാൻ തയ്യാറായി ടാറ്റ മോട്ടോഴ്സ്. ഡീസല്‍ എന്‍ജിനുകള്‍ ബി.എസ്. 6 നിലവാരത്തിലേക്ക് മാറ്റാനുള്ള നിര്‍മാണ ചെലവ് മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനത്തിൽ കമ്പനി എത്തിയെന്നാണ് റിപ്പോർട്ട്. കൂടാതെ എന്‍ട്രി-മിഡ്-ഡീസല്‍ മോഡലുകളുടെ ആവശ്യകത കുറഞ്ഞതും പ്രധാന കാരണമെന്നു ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്‍റ് മായങ്ക് പരീക് വ്യക്തമാക്കി. കഴിഞ്ഞ മാസം ഡീസല്‍ കാറുകളുടെ ഉത്പാദനവും വിതരണവും അവസാനിപ്പിക്കുന്നതായി മാരുതി സുസിക്കി അറിയിച്ചിരുന്നു.
Post Your Comments