വില്‍പ്പന ഒരു ലക്ഷം തികഞ്ഞെന്ന വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വിയായ നെക്‌സോൺ. വിപണിയിലെത്തി 22 മാസത്തിനുള്ളിലാണ് പൂനെയിലെ രഞ്ജൻഗാവോൺ ഫാക്ടറിയിൽ നിന്നും ഇത്രയധികം വാഹനങ്ങൾ നിരത്തിലെത്തിയതെന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ് യുവിയാണ് നെക്‌സോൺ എന്നും ഈ ചെറിയ കാലയളവിനുള്ളിൽ ഒരു ലക്ഷം കാറുകൾ പുറത്തിറക്കിയത് ടാറ്റ മോട്ടോഴ്സിന് ഇന്ത്യയിലേ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച കാറുകൾ വിപണിയിലെത്തിക്കാനുള്ള ആത്മവിശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്നും ടാറ്റ വ്യക്തമാക്കി.
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പൂർണ്ണ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയത് ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റാന്‍ നെക്‌സോണിനെ സഹായിച്ചു. ഇന്ത്യയിൽ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്‌സോൺ. 2018ലെ ഏറ്റവും അധികം പുരസ്കാരങ്ങൾ ലഭിച്ച കോംപാക്ട് എസ് യു വി കൂടിയാണ് നെക്‌സോൺ. 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ എത്തിച്ചത്.
Post Your Comments