വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന പദ്ധതിയുമായി ടാറ്റ മോട്ടോർസ്. ജൂലൈ 15മുതൽ 25 വരെ നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാമ്പയിൻ ആരംഭിച്ചു. വാഹനങ്ങളുടെ സൗജന്യ ചെക്ക്-അപ്പും, വിവിധ പദ്ധതികളും ഓഫറുകളും ഡീലര്‍ഷിപ്പുകളിലൂടെ ടാറ്റ മോട്ടോർസ് ലഭ്യമാക്കും. സ്‌പെയര്‍ പാര്‍ട്‌സ്, പാതയോര സേവനങ്ങള്‍ (റോഡ് സൈഡ് അസിസ്റ്റന്‍സ്), ലേബര്‍ ചാര്‍ജ്, ഓയില്‍ ടോപ്-അപ്പ് എന്നിവക്ക് പത്ത് ശതമാനവും, ഓയില്‍ ചേഞ്ച്, ഓയില്‍ ടോപ്-അപ്പ് എന്നിവ ചെയ്യുമ്പോൾ സ്വകാര്യ ഉപയോക്താക്കള്‍ക്ക് പത്ത് ശതമാനം വരെയും ഫ്‌ളീറ്റ് കാറുടമകള്‍ക്ക് 15 ശതമാനം വരെയും ഇളവ് ലഭിക്കും.
സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് സേവനം ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പാസഞ്ചര്‍ കാര്‍, യൂട്ടിലിറ്റി വാഹന ഉടമകള്‍ക്കും ലഭിക്കുമെന്നും ജെഡി പവര്‍ ഉപഭോക്തൃ സേവന സൂചികയില്‍ ടാറ്റ മോട്ടോഴ്‌സിന് രണ്ടാം സ്ഥാനമാണെന്നും സീനിയര്‍ ജനറല്‍ മാനേജറും ഉപഭോക്തൃ കാര്യ മേധാവിയുമായ ശുഭജിത്ത് റോയ് വ്യക്തമാക്കി.
Post Your Comments