കാത്തിരിപ്പുകൾക്കൊടുവിൽ ആക്ടിവയുടെ പുതിയ പതിപ്പായ 6ജി വിപണിയിലെത്തിക്കുന്ന തീയതി തീരുമാനിച്ച് ഹോണ്ട. ജനുവരി 15ന് സ്കൂട്ടർ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ മുതൽ നടപ്പാകാൻ പോകുന്ന പുതിയ മലിനീകരണ മാനദണ്ഡ പ്രകാരം ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാത്തോട് കൂടിയ ബിഎസ്6 നിലവാരത്തിലുള്ള എൻജിനാണ് പ്രധാന പ്രത്യേകത. കൂടാതെ മികച്ച ഇന്ധനക്ഷമതയും, കൂടുതല്‍ സുരക്ഷയും വാഗ്‌ദാനം ചെയ്യുന്നു.
Also read : വൈ-ഫൈ കോളിങ് സംവിധാനത്തിന് തുടക്കം കുറിച്ച് റിലയന്‍സ് ജിയോ : എയര്‍ടെല്ലിന് കടുത്ത വെല്ലുവിളി
രൂപത്തിലും അടിമുടി മാറ്റമുണ്ടാകുമെന്ന് അടുത്തിടെ പുറത്തു വന്ന ചില ഫോട്ടോകൾ വ്യക്തമാക്കുന്നു. വാഹനം അവതരിപ്പിക്കുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു. പുതിയ പതിപ്പിന് നിലവിലെ മോഡലിനേക്കാൾ വിലയും കൂടുതലായിരിക്കും. ആക്ടിവ 5ജിയ്ക്ക് 60,198 രൂപ (സ്റ്റാന്‍ഡേര്‍ഡ്) മുതല്‍ 62,481 രൂപ (ഡീലക്സ് ലിമിറ്റഡ് എഡിഷന്‍) വരെയാണ് കൊച്ചിയില്‍ എക്സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങളോടെ എത്തുന്ന 6ജിയ്ക്ക് 5,000 രൂപ മുതല്‍ 8,000 രൂപ വരെ വില കൂടിയേക്കും
Post Your Comments