തിരുവനന്തപുരം: 11 രൂപയ്ക്ക് കുടിവെള്ളം വിപണിയിലിറക്കി സപ്ലൈകോ. സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാനായാണ് സപ്ലൈകോയുടെ നീക്കം. കുടിവെള്ള വിതരണം റേഷന്‍ കട വഴിയും ലഭ്യമാകും. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തില്‍ ചര്‍ച്ച നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ‌് സപ്ലൈകോ വിപണിയിലെത്തിച്ചത‌്.
വയനാട‌്, കാസര്‍കോട‌് ഒഴികെ മറ്റ‌് ജില്ലകളില്‍ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ‌്. വിവിധ മാവേലി സ‌്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ‌് വില്‍പ്പന നടത്തിയത‌്. കുപ്പിവെള്ളം റേഷന്‍കട വഴി വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായാണ‌് ബുധനാഴ‌്ചത്തെ പ്രാരംഭ ചര്‍ച്ച. റേഷന്‍ കടയുടമകളുമായി ഇക്കാര്യം ചര്‍ച്ച ചെയ‌്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Post Your Comments