ഗൂഗിളിന്റെ പിക്‌സല്‍ 3എയും 3എ എക്‌സ്എല്ലും വിപണിയിലേക്ക്. രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ഉണ്ടാകുമെന്നാണ് സൂചന. പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജും ഫോണിന്റെ സവിശേഷതകൾ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും പിക്‌സല്‍ 3എ എക്‌സ്എല്‍. ആറ് ജിബി റാമും 64 ജിബി സ്റ്റോറേജും 3,430 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.
അതേസമയം 5.6 ഇഞ്ച് ഡിസ്‌പ്ലേ, ആയിരിക്കും പിക്‌സല്‍ 3എ ഫോണിന്. ആറ് ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും പിക്‌സല്‍ 3എ എക്‌സലിന്. നോച്ച് സ്‌ക്രീന്‍ ആയിരിക്കുമെന്നാണ് സൂചന. സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി പ്രൊസസറും 4ജിബി റാം 64 ജിബി സ്റ്റോറേജുമാവും പിക്‌സല്‍ 3എ ഫോണിന് ശക്തിപകരുക. പിക്‌സലല്‍ 3 യെ പോലെ 2915 എംഎഎച്ച് ശേഷിയുള്ള ചെറിയ ബാറ്ററിയേ ഫോണിനുണ്ടാവുകയുള്ളൂ. രണ്ട് ഫോണുകള്‍ക്ക് 12.2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാവും ഉണ്ടാകുക.
Post Your Comments