Latest NewsNewsTechnology

ഗൂഗിൾ പിക്സൽ 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2400 × 1080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. Corning Gorilla glass 3 പ്രൊട്ടക്ഷനും ലഭ്യമാണ്. Google Tensor G2 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്.

Also Read: വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്

50 മെഗാപിക്സൽ, 12 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറകളും, 10.8 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്. 4,270 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 59,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button